Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യമന്ത്രിയെ കെ.എസ്.യു ആക്രമിക്കുന്ന ദൃശ്യം തരൂ, ഒരു പവൻ സ്വർണ്ണം തരാം- യൂത്ത് കോൺഗ്രസ്‌

text_fields
bookmark_border
ആരോഗ്യമന്ത്രിയെ കെ.എസ്.യു ആക്രമിക്കുന്ന ദൃശ്യം തരൂ, ഒരു പവൻ സ്വർണ്ണം തരാം-  യൂത്ത് കോൺഗ്രസ്‌
cancel

കണ്ണൂർ: റെയിൽ വേ സ്റ്റേഷനിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആരോഗ്യ മന്ത്രി വീണാജോർജിനെ ആക്രമിക്കുന്ന ദൃശ്യവുമായിവരുന്നവർക്ക് ഒരു പവന് സ്വർണം സമ്മാനം പ്രഖ്യാപിച്ച് യൂത്ത്കോൺഗ്രസ്‌. കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിൽ മന്ത്രിക്ക് പരിക്കേറ്റു എന്ന് ആരോഗ്യമന്ത്രിയും സി.പി.എമ്മും പറയുന്നതിനിടെയാണ് വാഗ്ദാനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റിയുടെതാണ് വെല്ലുവിളി. കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് വ്യപക പ്രചരണം നടത്തുന്നത് അടിസ്ഥാന രഹിതമാണെന്നും ആക്രമിക്കുന്ന വീഡിയോ ദൃശ്യമുണ്ടെങ്കിൽ അയച്ചു നൽകിയാൽ അവർക്ക് സമ്മാനമായി ഒരു പവൻ സ്വർണ്ണം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അറിയിച്ചു.

ബുധനാഴ്ചയാണ് കണ്ണൂർ റെയിൽലേ സ്റ്റേഷനിൽ ആരോഗ്യമന്ത്രിക്ക് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. സംഭവത്തിനിടെ മന്ത്രിക്ക് ഗുരുതര പരിക്കേറ്റെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ വാദം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - offers one gold piece to anyone who provides footage of the
Next Story