Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.വി ജോർജി​െൻറ രാജി...

എ.വി ജോർജി​െൻറ രാജി ആവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​

text_fields
bookmark_border
എ.വി ജോർജി​െൻറ രാജി ആവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​
cancel

ആലുവ: യൂത്ത് കോൺഗ്രസ്​ സംഘടിപ്പിച്ച ആലുവ എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം. വരാപ്പുഴയിലെ  ശ്രീജിത്തി​​​െൻറ  മരണത്തിലെ എസ്.പി  എ.വി. ജോർജി​​​െൻറ പങ്ക് അന്വേഷിക്കണമെന്നും സ്​ഥാനത്തുനിന്ന്  മാറ്റി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത്  കോൺഗ്രസ്​ ചാലക്കുടി പാർലമ​​െൻറ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. ആലുവ  ടൗൺ ഹാളിന്  മുന്നിൽനിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പൊതുമരാമത്ത് ഓഫിസിന്  മുന്നിൽ പൊലീസ്​ തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ  മറിച്ചിടാനും മുകളിലൂടെ ചാടിക്കടക്കാനും ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും   പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ്​ സംസ്​ഥാന  പ്രസിഡൻറ്  ഡീൻ കുര്യാക്കോസ്​, പാർലമ​​െൻറ് പ്രസിഡൻറ് അഡ്വ. പി.ബി. സുനീർ പാർലമ​​െൻറ്  സെക്രട്ടറിമാരായ ആഷിഖ് വാരിക്കാടൻ, ഷിജോ വർഗീസ്​, ആലുവ നിയോജകമണ്ഡലം  പ്രസിഡൻറ്  കെ. എസ്​. മുഹമ്മദ് ഷെഫീക്ക്, സംസ്​ഥാന സെക്രട്ടറി ദീപക് ജോയ്, മനോജ് മുല്ലശ്ശേരി,   മണ്ഡലം പ്രസിഡൻറുമാരായ എം.ഐ. ഇസ്​മായിൽ, ഹസിം ഖാലിദ്, സെക്രട്ടറിമാരായ  അനസ്​ പള്ളിക്കുഴി, വിപിൻദാസ്​, നെൽസൻ പുളിക്കൽ, ജിൻഷാദ് ജിന്നാസ്​  തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

യൂത്ത് കോൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്​ പ്രതിഷേധ  പരിപാടി ഉദ്ഘാടനം ചെയ്തു. മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ്  ചെയ്യാത്തതിന് പിന്നിൽ എസ്‌.പിയുടെ ഇടപെടലുകളാണെന്ന് അദ്ദേഹം ആരോപിച്ചു. സംഘർഷങ്ങളുടെ തുടക്കത്തിൽ തന്നെ ശ്രീജിത്തിനെ പിടികൂടാൻ എസ്.പി  അടക്കമുള്ളവർ ഉത്സാഹം കാണിച്ചിരുന്നു. ശ്രീജിത്തി​​​െൻറ കുടുംബത്തിന് നീതി  ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newsyouth congressDean Kuriakosemalayalam news
News Summary - Youth Congress March - Kerala News
Next Story