കരിപ്പൂർ വിമാനത്താവളം: ആഗസ്റ്റ് ഏഴിന് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് മാർച്ച്
text_fieldsമലപ്പുറം: കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ഏഴിന് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പാർലമെൻറ് മാർച്ച് സംഘടിപ്പിക്കുന്നു. കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കുക, റയിൽവേ വകുപ്പ് മലപ്പുറത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം പാർലിമെന്റ് കമിറ്റി സംഘടിപ്പിച്ചു വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് മാർച്ച്. എ.കെ ആൻറണി മാർച്ച് ഉദ്ഘാടനം ചെയ്യും.

മാർച്ചിനായി ഡൽഹിലേക്ക് പുറപ്പെടുന്ന യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെൻറ് പ്രസിഡന്റ് റിയാസ് മുക്കോളിക്കും പ്രവർത്തകർക്കും യാത്ര അയപ്പ് നൽകി. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ: ഡീൻ കുര്യാക്കോസ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദീഖ് അഭിവദ്യങ്ങൾ നേർന്ന് സംസാരിച്ചു.
