Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിയുടെ രാജി:...

തോമസ് ചാണ്ടിയുടെ രാജി: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

text_fields
bookmark_border
youth-congress
cancel

തിരുവനന്തപുരം: കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത്​ കോൺഗ്രസ്​ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാര്‍ജിലും ജലപീരങ്കി, കണ്ണീര്‍വാതക പ്രയോഗങ്ങളിലും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ്,  പ്രതീഷ്, എന്‍.എസ്. നുസൂര്‍, പ്രസാദ്, വിനോദ് യേശുദാസ്, രജീന്ദ്രന്‍, ഗിരികൃഷ്ണന്‍, ബ്രഹ്മിന്‍ ചന്ദ്രന്‍, രാജേഷ് കൃഷ്ണ, പ്രശാന്ത്, അനീഷ്, പ്രസക്ത്, വിജിത്ത് തുടങ്ങിയവര്‍ക്ക്​ പരിക്കേറ്റു. 

തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ ഡീൻ കുര്യാക്കോസി​െൻറ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തള്ളിനീക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. പൊലീസ്​ ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ രണ്ടുതവണ കല്ലേറുണ്ടായതോടെ കണ്ണീർവാതകവും പ്രയോഗിച്ചു. ആദ്യത്തെ ജലപീരങ്കി നിർത്തിയപ്പോൾ  ‘കായൽ കള്ളൻ തോമസ് ചാണ്ടി രാജിവെക്കൂ പുറത്തുപോകൂ’ എന്ന മുദ്രാവാക്യം വിളിച്ച്  പ്രവർത്തകർ ആവേശത്തോടെ ബാരിക്കേഡ്​ തള്ളി. അതോടെ പൊലീസ് രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ബാരിക്കേഡിനകത്തുനിന്ന് പൊലീസ് പുറത്തേക്കിറങ്ങി പ്രവർത്തകരെ പിന്നിലേക്ക് തള്ളിനീക്കി. ഡീനി​െൻറ നേതൃത്വത്തിൽ പൊലീസിനെ തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. അതേസമയം, മറ്റൊരു സംഘം പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ചു. കോലം കത്തിത്തീർന്നതോടെ പൊലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. ഡീനും അഞ്ച് പ്രവർത്തകരും പൊലീസുമായുണ്ടായ ഉന്തിനും തള്ളിനുമിടയിൽ താഴെവീണു.  പൊലീസ് ലാത്തിവീശിയതിനിടയിൽ എം. വിൻസ​െൻറിനെ പൊലീസുകാർ തള്ളിനീക്കി. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ജെ.പി സെക്ര​േട്ടറിയറ്റ് ഉപരോധം  സംഘടിപ്പിച്ചു
കായൽ ൈകയേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കുക, സോളാർ കേസ് പ്രതികളെ അറസ്​റ്റ്​ചെയ്യുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി സെക്ര​േട്ടറിയറ്റ് ഉപരോധം  സംഘടിപ്പിച്ചു. സെക്ര​േട്ടറിയറ്റി​​െൻറ മൂന്ന്​ ഗേറ്റും ഉപരോധിച്ച്​ നടത്തിയ  പ്രതിഷേധം ഉച്ചവരെ നീണ്ടു. സംസ്ഥാന പ്രസിഡൻറ്​ കുമ്മനം  രാജശേഖരൻ ഉപരോധം ഉദ്​ഘാടനം ചെയ്​തു. അഴിമതിവീരനായ  മന്ത്രി തോമസ് ചാണ്ടിയോട് കടക്ക് പുറത്തെന്ന് പറയാൻ മുഖ്യമന്ത്രി  പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് കുമ്മനം ചോദിച്ചു. 

കായലും കരയും ​ൈകയേറിയ തോമസ് ചാണ്ടി താൻ തെറ്റുകാരനല്ലെന്ന്  വിലപിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥരും കോടതിയും തോമസ് ചാണ്ടി ​ൈകയേറ്റക്കാരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജനത്തെ വെല്ലുവിളിച്ച് പണത്തി​​െൻറയും അധികാരത്തി​​െൻറയും മറവിൽ അഴിമതി നടത്താമെന്നാണ് ചാണ്ടി കരുതുന്നത്. മാധ്യമപ്രവർത്തകരോടു പോലും കടക്ക് പുറത്തെന്ന്  പറഞ്ഞ മുഖ്യമന്ത്രിക്ക്​ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ ധൈര്യമുണ്ടോയെന്നും കുമ്മനം ചോദിച്ചു.   സോളാർ കമീഷൻ റിപ്പോർട്ട് യു.ഡി.എഫ്-എൽ.ഡി.എഫ്  ഒത്തുകളിയുടെ ഫലമാണ്. സോളാറിൽ ഉൾപ്പെട്ട പ്രതികളെ അറസ്​റ്റ്​  ചെയ്യാനോ കേസ് എടുക്കാനോ സർക്കാർ തയാറാകാത്തത് ഒത്തുകളിക്ക്  തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 

പുലർച്ച മുതൽ ആരംഭിച്ച ഉപരോധത്തെ തുടർന്ന്​ സെക്ര​േട്ടറിയറ്റിലേക്കെത്തിയ ജീവനക്കാർക്ക്​ ഒാഫിസിലേക്ക്​ പ്രവേശിക്കാൻ പ്രയാസം നേരിട്ടു. ഒടുവിൽ ക​േൻറാൺമ​െൻറ്​ ഗേറ്റ്​ വഴി പൊലീസ്​ സഹായത്തോടെയാണ് ജീവനക്കാരെ പ്രവേശിപ്പിച്ചത്. ഒ. രാജഗോപാൽ എം.എൽ.എ, നേതാക്കളായ ശോഭാസുരേന്ദ്രൻ, എസ്. സുരേഷ്, വി. മുരളീധരൻ, ജെ.ആർ. പത്മകുമാർ, പി.കെ. കൃഷ്​ണദാസ്​, എ.എൻ. രാധാകൃഷ്​ണൻ  തുടങ്ങിയവർ പ്രസംഗിച്ചു. ഉപരോധത്തെ തുടർന്ന്​ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്​ അനുഭവപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth congressthomas chandycliff housemalayalam newsmarch
News Summary - Youth congress March to Cliff House on Thomas Chandy-Kerala News
Next Story