Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 1:06 PM GMT Updated On
date_range 14 Jun 2022 1:09 PM GMTമുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കണ്ണിന് ഗുരുതര പരിക്ക്
text_fieldscamera_alt
പൊലീസ് ലാത്തിച്ചാർജിൽ കണ്ണിന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദ്
Listen to this Article
അങ്കമാലി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ജില്ല നേതാവിന്റെ കണ്ണിന് ഗുരുതര പരിക്ക്. ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി തൊടുപുഴ ഒല്ലിക്കല്‍ വീട്ടില്‍ ബിലാല്‍ സമദിനാണ് ( 28 ) ഇടതുകണ്ണിന് ലാത്തിയടിയേറ്റത്. ഇദ്ദേഹത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് നേരെയാണ് ലാത്തിച്ചാര്‍ജുണ്ടായത്. കണ്ണിന് ആഴത്തിലേറ്റ പരിക്ക് കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചന നല്‍കി.
Next Story