യൂത്ത് കോൺഗ്രസ് നേതാവും കായിക താരവുമായിരുന്ന പ്രസാദ് ആൻറണിക്ക് കണ്ണീരോടെ വിട
text_fieldsകോവിഡ് ബാധിതനായതിനെ തുടർന്ന് ദുൈബയിൽ അന്തരിച്ച യൂത്ത് കോൺഗ്രസ് നേതാവ് പ്രസാദ് ആൻറണിക്ക് ഹൈബി ഈഡൻ എം.പി ആദരവ് അർപ്പിക്കുന്നു
പള്ളുരുത്തി: യൂത്ത് കോൺഗ്രസ് നേതാവും കായിക താരവുമായിരുന്ന പ്രസാദ് ആൻറണിക്ക് കൊച്ചി കണ്ണീരോടെ വിട നൽകി. കോവിഡ് ബാധിതനായതിനെ തുടർന്ന് ദുബൈയിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു മരണം. വ്യാഴാഴ്ച രാവിലെ എട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പാണ്ടിക്കുടിയിലെ വീട്ടിൽ എത്തിച്ചു.
ഹൈബി ഈഡൻ എം.പി, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, എൻ. വേണുഗോപാൽ, ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യം, ആൻറണി കുരീത്തറ, സ്വപ്ന പാട്രോണിക്സ്, പി.എച്ച്. നാസർ, അജിത്ത് അമീർ ബാവ തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. ചുള്ളിക്കൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

