യൂത്ത്കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു; കണ്ണൂരിൽ ഇന്ന് ഹർത്താൽ
text_fieldsമട്ടന്നൂർ: കണ്ണൂർ തെരൂർ പാലയോടിൽ ബോംബെറിഞ്ഞശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരാണ് (30) മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ (29) സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. തെരൂരിലെ കടക്ക് സമീപത്തുണ്ടായിരുന്ന ഷുഹൈബിനുനേരെ ബോംെബറിയുകയും പിന്നീട് വെട്ടി പരിക്കേൽപിക്കുകയുമായിരുന്നു. തടയുന്നതിനിടെയാണ് നൗഷാദിന് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആഴ്ചകൾക്കുമുമ്പ് എടയന്നൂരിലുണ്ടായ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിെൻറ തുടർച്ചയാണ് ആക്രമണമെന്നാണ് പൊലീസിെൻറ പ്രാഥമിക വിലയിരുത്തൽ. പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
