അമ്പലത്തറ: യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിെൻറ വീടിനുനേരെ നടന്ന ആക്രമണത്തിന് പിന്നില്‍ അവരുടെ മകന്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുട്ടത്തറ സ്വദേശിനി ലീനയുടെ മുട്ടത്തറ തരംഗിണി നഗറിലെ വീടിനുനേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ലീനയുടെ മകൻ ലിഖിന്‍ കൃഷ്ണയാണെന്ന് (22) പൊലീസ് കണ്ടത്തി.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്ച രാത്രി രണ്ടോടെ ബൈക്കിലെത്തിയ സംഘം വീടിെൻറ ജനാലച്ചില്ലുകള്‍ തകർത്തെന്നും ആക്രമണത്തില്‍ തനിക്കും മകനും പരിക്ക് പറ്റിയെന്നും ലീന പൂന്തുറ പൊലീസിൽ പരാതി നല്‍കിയിരുന്നു.
പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പരാതിയിലെ വിവരങ്ങളിൽ സംശയം തോന്നിയ പൊലീസ് സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചു. പരാതിയില്‍ പറഞ്ഞ സമയത്ത് ഇതുവഴി ബൈക്കുകള്‍ കടന്നുപോയിട്ടിെല്ലന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് പൊലീസിെൻറ സംശയം ലിഖിന്‍ കൃഷ്ണയുടെ നേര്‍ക്കായി. ഇത് മനസ്സിലായതോടെ ലീന പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണ്ടന്ന നിലപാടെടുത്തു. ലിഖിെൻറ ഫോൺ കോളുകള്‍ പരിശോധിച്ച പൊലീസ് ഇയാളെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ലീനയുടെ വീട് സന്ദർശിച്ചിരുന്നു.