കണ്ണൂർ സിവിൽ സ്റ്റേഷനിൽ കെ റെയിൽ വിരുദ്ധ കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്
text_fieldsയൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ സിവിൽ സ്റ്റേഷനിൽ കെ റെയിൽ വിരുദ്ധ കല്ല് സ്ഥാപിക്കുന്നു. ഫോട്ടോ: പി. സന്ദീപ്
കണ്ണൂർ: സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ സർവേ കല്ല് സ്ഥാപിച്ചു.
ജില്ല പ്രസിഡന്റ് സുധീപ് ജെയിംസിന്റെ നേതൃത്വത്തിൽ മുപ്പതോളം പ്രവർത്തകരാണ് കെ റെയിൽ വിരുദ്ധ സർവേ കല്ല് നാട്ടിയത്. തടയാനെത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പൊലീസ് കല്ല് പിഴുതുമാറ്റുന്നത് തടഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സ്റ്റേഷന് മുന്നിലൂടെ വാഹനത്തിൽ കടന്നുപോയത്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

