Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. സുരേന്ദ്രന്‍റെ വ്യഗ്രത രാഷ്ട്രീയ ജീവനുണ്ടെന്ന് വരുത്തി തീർക്കാൻ -ഷാഫി പറമ്പിൽ

text_fields
bookmark_border
Shafi Parambil
cancel

പാലക്കാട്: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കെ. സുരേന്ദ്രന്‍റെ ആരോപണം തരംതാണതും വ്യാജവുമാണെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. രാഷ്ട്രീയ ജീവനുണ്ടെന്ന് വരുത്തി തീർക്കാനുള്ള സുരേന്ദ്രന്‍റെ വ്യഗ്രതയാണ് ഇതിന് പിന്നിലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

കുഴൽപ്പണക്കേസിലും തെരഞ്ഞെടുപ്പ് കോഴക്കേസിലും പ്രതിയായ വ്യക്തിയാണ് രാജ്യദ്രോഹത്തെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും കോൺഗ്രസിനെ ഉപദേശിക്കുന്നത്. യൂത്ത് കോൺഗ്രസ് ഉണ്ടാക്കിയത് ആപ്പ് സംഘടനയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനുള്ളതാണെന്നും അത് സുതാര്യമാണെന്നും ഷാഫി പറഞ്ഞു.

വാർത്തകളിൽ ഇടംപിടിക്കാനുള്ള സുരേന്ദ്രന്‍റെ പതിവ് ആരോപണമാണിത്. സുരേന്ദ്രന്‍റെ ആരോപണം പരിശോധിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth Congress; K Surendran's eagerness to make political life - Shafi Parambil
Next Story