പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്; സംഘർഷം
text_fieldsകാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടെ സുഹൃത്തായ ദീപു കൃഷ്ണന്‍റെ വീടിന് നേര െയായിരുന്നു ആക്രമണം.
ഞായറാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. സംഭവ സമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ലെന്നും വീര്യം കുറഞ്ഞ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ബോംബ് ആക്രമണത്തിൽ ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് പൊലീസ് സാന്നിധ്യമുണ്ട്.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ബേക്കൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന്, യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സി.പി.എം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
അതിനിടെ, സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം നടന്നതായും റിപ്പോർട്ട്. നാലു വീടുകളുടെ ജനലുകൾ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
