Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പിൽ യൂത്ത്...

തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം വേണം-ഷാഫി പറമ്പിൽ

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം വേണം-ഷാഫി പറമ്പിൽ
cancel

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം കോൺഗ്രസ് നേതൃത്വം ഉറപ്പുവരുത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും എം.എൽ.എയുമായ ഷാഫി പറമ്പിൽ. ചെറുപ്പക്കാർ പാർട്ടിക്ക് മികച്ച വിജയം നൽകും. ഉപതെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നെങ്കിൽ നല്ല വിജയം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യരായ പ്രവർത്തകരുടെ പട്ടിക ഇലാസ്റ്റിക്ക് പോലെ വലിച്ച് നീട്ടരുത്. സ്റ്റാറ്റസ്കോക്ക് അല്ല പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമകാലികർക്ക് അവസരം കൊടുക്കുകയെന്ന നിലപാട് പാർട്ടി എടുക്കരുത്. നില മെച്ചപ്പെടുത്താനാണ് പാർട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:shafi parambil Youth Congress 
News Summary - Youth Congress deserves representation in elections: Shafi Parampil
Next Story