Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അണിയിച്ച പൊന്നാട പി.സി ജോർജിന്‍റെ കോലത്തിലിട്ട്​ യൂത്ത്​ കോൺഗ്രസ്​ നേതാക്കൾ കത്തിച്ചു

text_fields
bookmark_border
അണിയിച്ച പൊന്നാട പി.സി ജോർജിന്‍റെ കോലത്തിലിട്ട്​ യൂത്ത്​ കോൺഗ്രസ്​ നേതാക്കൾ കത്തിച്ചു
cancel

തിരുവനന്തപുരം: പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജിന്‍റെ വർഗീയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന ഭാരവാഹികൾ തങ്ങളെ അണിയിച്ച പൊന്നാട കത്തിച്ചു. സെക്ര​േട്ടറിയറ്റിനുമുന്നിലുള്ള യൂത്ത്​ കോൺഗ്രസ്​ സമരപ്പന്തലിലെത്തിയ പി.സി ജോർജ് അണിയിച്ച പൊന്നാടയാണ് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നേതാക്കൾ​ കത്തിച്ചത്​. പി.സി ജോർജിൽ നിന്നും റിജിൽ മാക്കുറ്റി പൊന്നാട സ്വീകരിക്കാൻ വിസമ്മതിച്ചെങ്കിലും റിയാസ്​ മുക്കോളിയും എൻ.എസ്​ നുസൂറും ഏറ്റുവാങ്ങിയിരുന്നു. പി.സി ജോർജ്​ വീണ്ടും മുസ്​ലിം വിരുദ്ധ പ്രസ്​താവനയുമായി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ കോൺഗ്രസ്​ നേതാക്കളുടെ നടപടി.

കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്ന്​ റിജിൽ മാക്കുറ്റി ഇന്ന്​ പ്രതികരിച്ചിരുന്നു. അതേ സമയം ആദ്യം പൊന്നാട സ്വീകരിച്ചത്​ പൊതുവിഷയത്തിൽ സ്വീകരിക്കേണ്ട ജനാധിപത്യ പരമായ ഒരു സമരമര്യാദ കൊണ്ട്​ മാത്രമായിരുന്നെന്ന്​ റിയാസ്​ മുക്കോളി പ്രതികരിച്ചു.

റിയാസ്​ മുക്കോളി പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

രണ്ട് ദിവസം മുമ്പാണ് പൂഞാർ MLA പി.സി ജോർജ് യൂത്ത് കോൺഗ്രസ്സിന്റെ നിരാഹാര സമര പന്തലിൽ എത്തിയത്.

ഈ സമരത്തിന്റെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് വന്ന ഒരാൾ എന്ന നിലക്ക്

സംഘാടക സമിതി അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കുകയും ചെയ്തു,

പ്രസംഗ ശേഷം നിരാഹാരമിരിക്കുന്ന ഞങ്ങളെ ഷാൾ അണിയിക്കാൻ വരുകയും ഞാനും നുസൂറും ഷാൾ സ്വീകരിക്കുകയും, റിജിൽ നിരസിക്കുകയും ചെയ്തു.

വിയോജിപ്പുകളോടെ സ്വീകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.

നമ്മുടെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് സമര പന്തലിലേക്ക് കടന്നുവന്ന ഒരാളെ പൂർണ്ണമായ് തിരസ്കരിക്കാതെ ഒരു പൊതുവിഷയത്തിൽ സ്വീകരിക്കേണ്ട ജനാധിപത്യ പരമായ ഒരു സമരമര്യാദ മാത്രമാണ് ഞങ്ങൾ സ്വീകരിച്ചത്...

അദ്ദേഹത്തിന്റെ ആദരം സ്വീകരിച്ചതിന് സമരത്തിന്റെ മുദ്രാവാക്യത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളു.

അദ്ദഹം കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണെന്നും, സന്ദർഭത്തിനനുസരിച്ച് വർഗ്ഗീയ നിലപാടുകൾ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്നും കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്.

ദിനംപ്രതി അത് കൂടിക്കൂടി വരികയുമാണ് ഇന്നും അദ്ദേഹം വില കുറഞ്ഞ പ്രസ്താവനകളുമായ് വളരെ മോശം ഭാഷയിൽ സംസാരിച്ചിരിക്കുകയാണ്

ആദിത്യമര്യാദക്ക് പോലും അയാൾ അർഹനല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു

ഈ സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തുകയാണ്.

അയാൾ ഞങ്ങളെ അണിയിച്ച പൊന്നാട

PC ജോർജിന്റെ കോലത്തിൽ തന്നെ അണിയിച്ച്

ഇന്ന് വൈകീട്ട് 4 മണിക്ക് സമര പന്തലിൽ വെച്ച്

അത് കത്തിക്കുന്നു....


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth congress against PC George
Next Story