ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
text_fieldsകൊല്ലം: ചവറ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് നാല്‍പ്പതോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.
വെട്ടേറ്റ ഇരുവരും ചവറക്കടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രവീണ്‍ എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.
പ്രാദേശിക തര്‍ക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് കുറ്റപ്പെടുത്തി. എന്നാല്‍ സംഭവവുമായി ബന്ധമില്ലെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും അക്രമിക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധമില്ലെന്നും നേതാക്കള്‍ അവകാശപ്പെട്ടു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.