Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ. ശൈലജക്കെതിരെ അശ്ലീല കമന്‍റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് കോടതി പിരിയുംവരെ തടവും 15,000 രൂപ പിഴയും
text_fieldsbookmark_border
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായിരുന്ന സി.പി.എം നേതാവ് കെ.കെ. ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്‍റിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് തടവും പിഴയും. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയുമായ മെബിന്‍ തോമസിനെയാണ് ശിക്ഷിച്ചത്.
കോടതി പിരിയും വരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡി.വൈ.എഫ്.ഐ ചാത്തങ്കോട്ട്നട മേഖലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. തൊട്ടില്‍പ്പാലം പൊലീസാണ് പരാതിയില്‍ അന്വേഷണം നടത്തിയത്. കേസിൽ മെബിന്‍ തോമസ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
Next Story

