Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതിത്തൂണിന്​...

വൈദ്യുതിത്തൂണിന്​ മുകളിൽ കയറി യുവാവി​െൻറ ആത്മഹത്യ ഭീഷണി; അഗ്​നി രക്ഷാസേന താഴെയിറക്കി

text_fields
bookmark_border
Youth commits suicide by climbing electricity post; The fire brigade was brought down
cancel

അ​ടൂ​ർ: വൈ​ദ്യു​തി ക​മ്പി​ക​ൾ വ​ഹി​ക്കു​ന്ന തൂ​ണി​ന്​ മു​ക​ളി​ൽ ക​യ​റി യു​വാ​വ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി. അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷം യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി. പ​റ​ക്കോ​ട് വ​ട​ക്ക് മു​ണ്ടു മു​രു​പ്പേ​ൽ മ​ണി​ലാ​ലാ​ണ്​ (38) പ​ന്നി​വി​ഴ സെൻറ്​ തോ​മ​സ് സ്കൂ​ളി​ന്​ സ​മീ​പം ക​നാ​ൽ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി​ത്തൂ​ണി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. നാ​ട്ടു​കാ​ർ വൈ​ദ്യു​തി ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്തെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് അ​ടൂ​ർ, പ​ത്ത​നം​തി​ട്ട യൂ​നി​റ്റു​ക​ളി​ൽ നി​ന്ന്​ ര​ണ്ട് യൂ​നി​റ്റ് അ​ഗ്​​നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി. ഏ​റെ നേ​രം വൈ​ദ്യു​തി ക​മ്പി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം കാ​ഴ്ച​െ​വ​ച്ച യു​വാ​വ് അ​ഗ്​​നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​യി​ലാ​ണ് ഒ​ടു​വി​ൽ താ​ഴെ​യി​റ​ങ്ങി​യ​ത്.

തു​ട​ർ​ന്ന്, ഇ​യാ​ളെ അ​ടൂ​ർ ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​മ്പ്​ ഈ ​യു​വാ​വ് മാ​ര​കാ​യു​ധ​വു​മാ​യി പ​റ​ക്കോ​ട് മ​ല്ലൂ​ർ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ചാ​ടി​യി​രു​ന്നു. അ​ന്നും അ​ടൂ​രി​ൽ​നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ളാ​ണ് അ​നു​ന​യി​പ്പി​ച്ച് കു​ള​ത്തി​ൽ​നി​ന്ന്​ ക​ര​ക്കു​ക​യ​റ്റി​യ​ത്. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സ​ക്ക​രി​യ അ​ഹ​മ്മ​ദ് കു​ട്ടി, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ അ​നി​ൽ കു​മാ​ർ, അ​ഗ്​​നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ളാ​യ അ​നി​ൽ​ദേ​വ്, അ​സീ​ഫ്, മ​നോ​ജ് കു​മാ​ർ, അ​ഭി​ലാ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidefire force
News Summary - Youth commits suicide by climbing electricity post; The fire brigade was brought down
Next Story