Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്രമരാഷ്ട്രീയത്തിലൂടെ യുവജനങ്ങളെ ഭയപ്പെടുത്താനാകില്ല -കെ. മുരളീധരന്‍

text_fields
bookmark_border
അക്രമരാഷ്ട്രീയത്തിലൂടെ യുവജനങ്ങളെ ഭയപ്പെടുത്താനാകില്ല -കെ. മുരളീധരന്‍
cancel

തിരുവനന്തപുരം: ബി.ജെ.പിക്ക് എതിരായ സമരങ്ങള്‍ക്ക് നേരെ പോലും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് കല്ലെറിയിക്കുന്നതിന് പിന്നില്‍ തങ്ങളെ സ്ഥാനം നഷ്ടപ്പെടുമോ എന്ന പിണറായി വിജയന്റെ ഭയമാണെന്ന് മന്ത്രി കെ. മുരളീധരന്‍.

കഴിഞ്ഞ രണ്ടുദിവസമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സ്വന്തം രാഷ്ട്രീയ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അക്രമങ്ങള്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. ഇതുകൊണ്ട് യുവജനങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി സെന്ററിന്റെയും പട്ടം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി സെന്റര്‍ ചെയര്‍മാന്‍ കെ.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എ. വാഹിദ്, പാറ്റൂര്‍ സുനില്‍, മണ്ഡലം പ്രസിഡന്റുമാരായ നജീവ് ബഷീര്‍, അഡ്വ. പ്രദീപ് കുമാര്‍, അലന്‍, ഡി.സി.സി അംഗങ്ങളായ അനില്‍ ആര്‍.ജി, മുട്ടട അജിത്, കൗണ്‍സിലര്‍മാരായ രേഷ്മ, അനിത അലക്‌സ്, അനിത, ത്രേസ്സിയമ്മ, ഉമ്മന്‍ ചാണ്ടി സെന്റര്‍ ജനറല്‍ സെക്രട്ടറി ബോസ് ഇടവിള, സെക്രട്ടറി ലിസo എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth cannot be intimidated by politics of violence: K. Muraleedharan
Next Story