Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യ ജോലിക്ക് പോയത്...

ഭാര്യ ജോലിക്ക് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യക്കും മകൾക്കും നേരെ ഗൃഹനാഥന്‍റെ ആസിഡ് ആക്രമണം

text_fields
bookmark_border
ഭാര്യ ജോലിക്ക് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യക്കും മകൾക്കും നേരെ ഗൃഹനാഥന്‍റെ ആസിഡ് ആക്രമണം
cancel

കൊല്ലം: വാളത്തുങ്കലിൽ ഭാര്യയുടെയും മകളുടെയും ദേഹത്ത് ഗൃഹനാഥൻ ആസിഡ് ഒഴിച്ചു. വാളത്തുങ്കുൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ആക്രമണം കണ്ടുനിന്ന അയൽവാസികളായ രണ്ട് കുട്ടികൾക്കും ആക്രമണത്തിൽ ചെറിയ തോതിൽ പരിക്കേറ്റിട്ടുണ്ട്.

ജ​യ​ന്‍റെ ഭാ​ര്യ ര​ജി, മ​ക​ൾ ആ​ദി​ത്യ(14) എ​ന്നി​വ​ർ​ക്കും അ​യ​ൽ​വാ​സി​ക​ളാ​യ പ്ര​വീ​ണ, നി​ര​ഞ്ജ​ന എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ജി​യെ​യും ആ​ദി​ത്യ​യേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

40 ശതമാനം പൊള്ളലേറ്റ ഭാര്യ രജിയുടെ നില ഗുരുതരമാണ്. രജി ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനാണ് ജയൻ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ജോലിക്ക് പോയ സ്ഥലത്തെത്തി വഴക്കുണ്ടാക്കുക പതിവാണ്. സംശയരോഗിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. വീടിന്‍റെ മതിലിനുമുകളിൽ നിന്ന് ജയൻ എഴുതിയ ഒരു കത്തും കണ്ടെടുത്തിട്ടുണ്ട്. ഞാൻ മരിക്കുകയാണെങ്കിൽ അതിന് കാരണം നിങ്ങളുടെ അമ്മയാണെന്നാണ് മക്കൾക്കെഴുതിയ കത്തിൽ പറയുന്നത്.

സം​ഭ​വ​ത്തി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ജ​യ​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Show Full Article
TAGS:acid attack kollam 
Next Story