Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ്​ ജീവനക്കാർ മർദിച്ച...

ബസ്​ ജീവനക്കാർ മർദിച്ച സംഭവം: കല്ലട ബസിൻെറ പെർമിറ്റ്​ റദാക്കാൻ നിർദേശം

text_fields
bookmark_border
KALLADA-BUS
cancel

കൊച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട സുരേഷ്​ കല്ലട ബസിൽ യാത്രക്ക ാരെ ജീവനക്കാർ മർദിച്ച സംഭവത്തിൽ ട്രാവൽസിനെതിരെ കൂടുതൽ ശക്തമായ നടപടികളുമായി സർക്കാർ. കല്ലട ബസിൻെറ പെർമിറ്റ്​ റദ്ദാക്കാൻ ഗതാഗത മന്ത്രിയുടെ ഓഫീസ്​ നിർദേശം നൽകി.

സംഭവത്തിൽ ഗതാഗത കമീഷണറോട്​ മന്ത്രി എ.കെ. ശശീന്ദ്രൻ റിപ് പോർട്ട്​ തേടിയിട്ടുണ്ട്​. ബസ്​ കർണാടക രജിസ്ട്രേഷനിലുള്ളതാണ്​. രജിസ്​ട്രേഷൻ നിയമപരമല്ലെങ്കിൽ കർശന നടപടിയുണ ്ടാകും. കല്ലട ട്രാവൽസിൻെറ മുഴുവൻ ബസുകളു​ടേയും രേഖകൾ പരിശോധിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ദൃക്​സാക്​ഷിയുമായി നേരിട്ട്​ സംസാരിച്ചതായും കർശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പിയും വ്യക്തമാക്കി. മർദനം ആസൂത്രിതമാണോ എന്ന്​ പരിശോധിക്കുമെന്നും പൊലീസ്​ വ്യക്തമാക്കി.

മൂന്ന്​ ബസ്​ ജീവനക്കാർക്കെതിരെ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​​. ഇതിൽ രണ്ട്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ജയേഷ്​, നിതിൻ എന്നിവരെയാണ്​ മരട്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​​​. അധികം വൈകാതെ ബസും​ കസ്​റ്റഡിയിലെടുക്കുമെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു​. ബസ്​ കമ്പനിയുടെ മാനേജരെ നേരത്തെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തിരുന്നു​. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു​.

ശനിയാഴ്​ച രാത്രി വൈറ്റിലയിലാണ്​​ കേസിനാസ്​പദമായ സംഭവം. യാത്രക്കിടെ ബസ്​ കേ​ടാ​യി വ​ഴി​യി​ൽ കി​ട​ന്ന​ത് ചോ​ദ്യം​ചെ​യ്ത യാ​ത്ര​ക്കാ​രെ ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ുവെന്നായിരുന്നു പരാതി. ക​ല്ല​ട ഗ്രൂ​പ്പി​​​​​​​െൻറ ബ​സാ​ണ് ആ​ല​പ്പു​ഴ ഹ​രി​പ്പാ​ടി​ന​ടു​ത്ത് ത​ക​രാ​റി​ലാ​യ​ത്. ഇ​തേ​ക്കു​റി​ച്ച് ഡ്രൈ​വ​റോ​ട് ചോ​ദി​ച്ച യു​വാ​ക്ക​ളുമായി ബസ്​ ജീവനക്കാർ തർക്കത്തിലേർപ്പെട്ടു. പി​ന്നീ​ട് യാത്രക്കാരെ മറ്റൊരു ബസിൽ ​കയറ്റിവിട്ടു. െകാച്ചി വൈ​റ്റി​ല​യി​ൽ എത്തിയപ്പോൾ ബസ്​ ജീവനക്കാർ സംഘം ചേർന്ന്​ യുവാക്കളെ മർദിക്കുകയായിരുന്നു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ജ​യ്ഘോ​ഷ്, ഈ​റോ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ബ​ത്തേ​രി സ്വ​ദേ​ശി സ​ചി​ൻ, പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പരിക്കേ​റ്റ യുവാക്കളെ ബസ്​ ജീവനക്കാർ പി​ടി​ച്ചി​റ​ക്കി​ കൊണ്ടുപോവുകയും ചെയ്​തു. ബസിലെ മറ്റൊരു യാത്രക്കാരൻ ചിത്രീകരിച്ച ദൃശ്യങ്ങൾ ഫേസ്​ബുക്കിൽ പങ്കുവെച്ചതോടെയാണ്​ സംഭവം പുറം ലോകമറിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspermitmalayalam newsyouth attackedKallada Buskallada travels
News Summary - youth attacked in kallada bus; permit may suspend -kerala news
Next Story