എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയും യുവാവും പിടിയിൽ
text_fieldsതൃപ്പൂണിത്തുറ: വാഹന പരിശോധനക്കിടെ തൃപ്പൂണിത്തുറയിൽ മയക്കുമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയും യുവാവും പിടിയിൽ. 485 ഗ്രാം എം.ഡി.എം.എയുമായി ഏറ്റുമാനൂർ അരങ്ങാട്ടുപറമ്പിൽ അമീർ മജീദ് (33), ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറേക്കര വീട്ടിൽ വർഷ (22) എന്നിവരാണ് ഹിൽപാലസ് പൊലീസിന്‍റെ പിടിയിലായത്. സംഘത്തിലെ ഒരാൾ ഓടിക്കളഞ്ഞതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് 3.30ഓടെ ഹിൽപാലസ് റോഡിൽ കരിങ്ങാച്ചിറയിൽ വാഹന പരിശോധനക്കിടെ പൊലീസ് കൈകാണിച്ചെങ്കിലും ഇവർ സഞ്ചരിച്ച കാർ നിർത്തിയില്ല. വാഹനം വെട്ടിച്ച് ചാത്താരിയിലെ വാഹന സർവിസ് സെന്‍ററിന്റെ വഴിയിലേക്ക് തിരിഞ്ഞെങ്കിലും റോഡ് മുന്നോട്ടില്ലാതിരുന്നതിനാൽ പിന്നാലെയെത്തിയ പൊലീസിന്റെ കൈയിൽപെടുകയായിരുന്നു.
ബംഗളൂരുവിലെ നഴ്സിങ് വിദ്യാർഥിനിയായ വർഷ ശനിയാഴ്ച രാവിലെ ബസിലാണ് രാസലഹരിയുമായി കൊച്ചിയിലെത്തിയത്. കൈമാറ്റം ചെയ്തതിനുശേഷം മടങ്ങുന്നതാണ് വർഷയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

