എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
text_fieldsജാബിര്‍
മട്ടന്നൂര്‍: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശിയെ മട്ടന്നൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പൊലീസ് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ച ബംഗളൂരുവില്‍നിന്ന് ബസില്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ജാബിറി (35)ല്‍ നിന്നാണ് 104.03 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നാർകോട്ടിക് സെല്‍ എ.സി.പി ജയന് ഡൊമിനിക്കിന്റെ കീഴിലുള്ള ജില്ല ആന്റി നാർക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജാബിറിനെ പിടികൂടിയത്. മുമ്പ് 26.74 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് ഇയാള്‍ക്കെതിരേ ഇരിട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മയക്കുമരുന്ന് ഉറവിടത്തെക്കുറിച്ചും ഇടപാടുകളേക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരുകയാണ്.

