65 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 65 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യുവാവിനെ പിടികൂടി. മലപ്പുറം മൂന്നിയൂർ സ്വദേശി പതിയിൽ വിജേഷിനെയാണ് (33) എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തു.
ഇയാൾ ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വർണം കടത്തുന്നതിന് ലക്ഷം രൂപയാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നതെന്നാണ് വിജീഷ് കസ്റ്റംസിന് നൽകിയ മൊഴി. ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സൂളികളായി ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചെടുത്തത്.
പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

