Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാസ ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
രാസ ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

മയക്കുമരുന്നുമായി പിടിയിലായ ബിൻഷാദ്

ചാവക്കാട്: ഒരുമനയൂരിൽ രാസ ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ. ഒരുമനയൂർ പുത്തൻപുരയിൽ ബിൻഷാദിനെയാണ് (32) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ.കെ. വേണു ഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഒറ്റത്തെങ്ങിലുള്ള വീട്ടിൽ രാസ ലഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 4.30ഗ്രാം എം.ഡി.എം.എ യും, 2.30 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.

എസ്.ഐമാരായ വിജിത്ത്, ബിജു, സീനിയർ സി.പി. ഒമാരായ സൗദാമിനി, ഹംദ്, സന്ദീപ് സീ മാരായ ജയകൃഷ്ണൻ , പ്രദീപ്, നസൽ, രൺധീപ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth arrested with drugs in Chavakkad
Next Story