Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ
text_fieldsbookmark_border
പെരിന്തൽമണ്ണ: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. കാസർകോട് മൂളിയാർ സുൽത്താൻ മനസിലിൽ മുഹമ്മദ് അൻസാർ (24)ആണ് പിടിയിലായത്.പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രണയം നടിച്ച് യുവതിയെ പിഡിപ്പിച്ചതായുള്ള പരാതിയിലും ഇയാൾക്കെതിരെ കേസെടുത്തു. വാട്സാപ്, ഫേസ് ബുക്ക് വഴിയാണ് ഇയാൾ ഇരകളെ വശീകരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളിൽ അവസരം വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവാക്കളെയേും യുവതികേളയും വലയിലാക്കും. ഇരകളെ ഹൈദ്രാബാദ്, ബംഗളുരു തുടങ്ങിയ വൻ നഗരങ്ങളിൽ ആഡംബര ഹോട്ടലിൽ എത്തിച്ച് അവരുടെ ചെലവിൽ താമസിച്ച് ഇടപാടിനായി പറഞ്ഞുറപ്പിച്ച് തുക വാങ്ങി മുങ്ങുകയാണ് രീതി. മലയാളത്തിന് പുറേമ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകൾ നന്നായി സംസാരിക്കുന്ന യുവാവ്, സിനിമ നടൻമാർെകാപ്പം നിന്നെടുത്ത ഫേേട്ടാ കാണിച്ചാണ് തട്ടിപ്പ്. കേരളത്തിലെ ഒരു സീരിയൽ താരത്തോടൊപ്പം മൈസൂർ സബർബൻ ബസ്സ്റാൻഡിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്ത് വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
