Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'റീൽസിന് ലൈക്ക് കൊടുക്കൽ ജോലി, വീട്ടിലിരുന്നും വരുമാനം'; ഓൺലൈനിൽ ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
farooq 98789
cancel

കൊട്ടാരക്കര: വീട്ടിലിരുന്നും വരുമാനം നേടാം എന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. മലപ്പുറം താനൂർ പള്ളിമാൻ്റെ പുരക്കൽ വീട്ടിൽ ഫാറൂഖിനെ (33)യാണ് കൊല്ലം റൂറല്‍ സൈബര്‍ പാെലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഓൺലൈൻ റീൽസുകൾക്ക് ലൈക്ക് കൊടുക്കുന്ന ജോലി ചെയ്താൽ കമീഷൻ ലഭിക്കും എന്നു പറഞ്ഞു വിശ്വസിപ്പിച്ച് കൊട്ടാരക്കര പനവേലി സ്വദേശിനിയില്‍ നിന്നും 31.93 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ്.

വലിയ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കേസ്സിലെ മുഖ്യ ആസൂത്രകരെ കണ്ടെത്താന്‍ അന്വേഷണം തുടരും. കൊല്ലം റൂറല്‍ സൈബര്‍ പാെലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രതീഷ് ജി.എസ്, എസ്‌.ഐമാരായ ദീപക്, പ്രസന്നകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested in cyber money fraud case
Next Story