Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാചകനെ...

പ്രവാചകനെ അപകീർത്തിപ്പെടുത്തൽ:  യുവാവ്​ അറസ്​റ്റിൽ 

text_fields
bookmark_border
arrested
cancel

കൊ​ണ്ടോ​ട്ടി: സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ്ര​വാ​ച​ക​​ൻ മു​ഹ​മ്മ​ദ്​ ന​ബി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ്​ അ​റ​സ്​​റ്റ് ​ചെ​യ്​​തു. 
ഒ​ള​വ​ട്ടൂ​ർ പു​തി​യേ​ട​ത്ത്​​പ​റ​മ്പ്​ കൊ​ര​ണ്ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സി. ​രൂ​പേ​ഷി​നെ​യാ​ണ്​ (30) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ​മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​റാ​യ യു​വാ​വി​നെ ​െപാ​ലീ​സി​ന്​​ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്.  

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ സ​​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന്​ ഇ​ന്ത്യ​ൻ ശി​ക്ഷ​നി​യ​മം 153ാം വ​കു​പ്പാ​ണ്​ ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സി.​ഐ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജൂ​നി​യ​ർ എ​സ്.​ഐ ജ​യ​ശ​ങ്ക​ർ പ്ര​സാ​ദ്, പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ കെ. ​അ​ബ്​​ദു​ൽ അ​സീ​സ്, ശ​ശി കു​ണ്ട​റ​ക്കാ​ട്, സ​ത്യ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് രൂ​പേ​ഷി​നെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediakerala newsmalayalam newshateProphet
News Summary - Youth arrested hate against islam-Kerala news
Next Story