മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsഅജീഷ്
വെള്ളൂർ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഇറുമ്പയം ഇലവുംചുവട്ടിൽ വീട്ടിൽ അജീഷ് ബി. മാർക്കോസി(40) നെയാണ് വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ജൂലൈയിൽ പലതവണയായി മുളക്കുളത്തുള്ള സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും, ശാഖകളിലുമായി മാലയും, വളകളും നൽകി 4,85,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ബാങ്ക് അധികൃതരുടെ പരിശോധനയിലാണ് ഇത് സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞത്. പരാതിയെ തുടർന്ന് വെള്ളൂർ പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വെള്ളൂർ എസ്.ഐ എബി ജോസഫ്, കെ.ടി. രാമദാസ്, സി.പി.ഒമാരായ വിനോയ്, അഭിലാഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അജീഷിന് തലയോലപ്പറമ്പ് സ്റ്റേഷനിലും സമാനകേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

