Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂട്യൂബ് ചാനൽ അവതാരകയെ പീഡിപ്പിച്ച് കാറുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ; പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി

text_fields
bookmark_border
rape case
cancel
camera_alt

അറസ്റ്റിലായ പ്രതി നിധിൻ പോൾസൺ

തൃപ്പൂണിത്തുറ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസൺ (33) ആണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശിനിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ടെലികോം കമ്പനിയിൽ മാനേജരായ പ്രതി കോഴിക്കോട് നിന്നും വിളിച്ചു വരുത്തി തൃപ്പൂണിത്തുറ ചാത്താരിയിലെ ഫ്‌ളാറ്റിൽ വെച്ച് നാലു ദിവസം തുടർച്ചയായി പീഡിപ്പിച്ചു. പിന്നീട് യുവതിയുടെ കാറുമായി പ്രതി മുങ്ങി.

യുവതി പൊലീസിൽ പരാതി നൽകിയതറിഞ്ഞു പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested for raping YouTube channel anchor
Next Story