നാലു വയസുകാരിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ; ലക്ഷ്യം മോഷണം
text_fieldsഅറസ്റ്റിലായ ജിഹാസ്
മാനന്തവാടി: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി ജിഹാസ് (25) നെയാണ് മാനന്തവാടി ഡി.വൈ.എസ്.പി.വി.കെ.വിശ്വംഭരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ശനിയാഴ്ച രാത്രി 7.50 ഓടെയാണ് ദ്വാരക പുലിക്കാട് വട്ടപ്പാറ ബിജുവിൻ്റെ മകൾ ജിയാനയെ സ്കൂട്ടറിൽ എത്തിയ പ്രതി തട്ടികൊണ്ടു പോയത്. പിന്നീട് 12 കി.മീ. അകലെ തരുവണ പാലിയണയിൽ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പതിനെട്ട് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചും മൊബൈൽ ലൊക്കേഷനും വാഹനം തിരിച്ചറിഞ്ഞുമാണ് പ്രതിയെ വലയിലാക്കിയത്. ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്ന് ജില്ല പൊലീസ് മേധാവി അരുൺ കെ.പവിത്രൻ പറഞ്ഞു.
ബങ്കലൂരുവിൽ പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന ഇയാൾ സാമ്പത്തിക പ്രയാസത്തെ തുടർന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയെ തട്ടികൊണ്ടുപോയി സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ചത്. വെള്ളമുണ്ട, പടിഞ്ഞാറത്ത സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും കേസ് നിലവിലുണ്ട് തെളിവെടുപ്പിന് ശേഷം. കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

