കാപ്പ നിയമപ്രകാരം അറസ്റ്റിൽ
text_fieldsതുറവൂർ: അരൂർ, കുത്തിയതോട്, ചേർത്തല പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ നരഹത്യശ്രമം, ലഹള, കൈയേറ്റം, കഞ്ചാവ് വിൽപന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് കൊല്ലേരി താഴത്ത് വീട്ടിൽ ലിജോ ജോജിയെ (26) കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു.
കുത്തിയതോട് ഐ.എസ്.എച്ച്.ഒ എ.വി. സൈജുവിെൻറ നേതൃത്വത്തിലാണ് പിടികൂടി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചത്. ഇയാൾക്കെതിരെ 2016 മുതൽ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് അരൂർ പൊലീസ് സ്റ്റേഷനിലും കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിനും അടിപിടി ഉണ്ടാക്കിയതിനും ചേർത്തല പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിനും പാലക്കാട് ജില്ലയിൽ ഒന്നര കിലോ കഞ്ചാവ് കടത്തിയതിന് എക്സൈസ് കേസും നിലവിലുണ്ട്.

