Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ കടന്നുപിടിച്ചു, നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Arun
cancel
camera_altപ്രതി അരുൺ

തിരുവല്ല: യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ തിരുവല്ല പൊലീസ് പിടികൂടി. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ (24) ആണ് ഇന്ന് പിടിയിലായത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജങ്ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അരുൺ നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു.

യുവതി നൽകിയ പരാതിയിൽ പ്രതിയെ ഇന്ന് രാവിലെ 10 മണിയോടെ പെരുംതുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. സമാനമായ നിരവധി കേസുകളിൽ അരുൺ പ്രതിയാണെന്ന് എസ്ഐ വിദ്യ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth arrested for harrasing women
Next Story