Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിൽ നഗ്നത...

ബസിൽ നഗ്നത പ്രദർശിപ്പിച്ച് അശ്ലീല ചേഷ്ട; വനിത ഡോക്ടറുടെ പരാതിയിൽ പിടിയിലായത് തമിഴ്നാട് സ്വദേശി

text_fields
bookmark_border
exhibitionism, showing nudity
cancel
camera_alt

അറസ്റ്റിലായ മധുര സ്വദേശി സെൽവ

തിരുവനന്തപുരം: ​തലസ്ഥാന നഗരിയിൽ ബസ്‍യാത്രക്കിടെ വനിത ഡോക്ടർ നേരിട്ട ​ദുരനുഭവത്തിൽ അറസ്റ്റിലായത് തമിഴ്നാട് സ്വ​ദേശിയായ യുവാവ്. തിരുവനന്തപുരത്ത് ​കെ.എസ്.ആർ.ടി.സി ബസിലാണ് യുവ വനിത ഡോക്ടർക്കു നേരേ സഹയാത്രികൻ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീല പ്രവൃത്തിയിലേർപ്പെടുകയും ചെയ്തത്. സംഭവത്തിൽ തിരുവനന്തപുരം പട്ടം എൽ.ഐ.സിക്കു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിലൈ ജീവനക്കാരനായ തമിഴ്നാട് മധുര സ്വദേശി സെൽവയെ (25) തമ്പാനൂർ പൊലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച രാത്രി 8.15–ഓടെ തിരുവനന്തപുരത്തേുള്ള യാത്രയിൽ മരപ്പാലത്താണ് സംഭവം. വർക്കല സ്വദേശിനിയായ 26 കാരിയായ ഡോക്ടർക്കുനേരേയായിരുന്നു നഗ്നതാ പ്രദർശനം. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നത്. വിൻഡോ സൈഡിൽ ഇരിക്കുന്നയാൾ അസ്വാഭാവികമായി പെരുമാറുന്നതും കൈ അനക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. അശ്ലീല പ്രവൃത്തി ചെയ്യുകയാണെന്ന് മനസ്സിലാക്കി യുവതി തിരിഞ്ഞിരുന്നപ്പോൾ പ്രതി കാൽമുട്ടിനു മുകളിൽ സ്പർശിക്കുകയും നേരേ തിരി‍ഞ്ഞിരുന്ന് ലൈംഗിക പ്രവൃത്തി ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട്ടിലേക്ക് ട്രെയിൻ കയറാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനാണ് യുവതി ബസിൽ കയറിയത്. മൊഴി എടുത്ത തമ്പാനൂർ പൊലീസ് പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം എറണാകുളം അത്താണിയിലും സമാനസംഭവം അരങ്ങേറിയിരുന്നു. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ യുവാവ്, 3 പേർക്ക് ഇരിക്കാവുന്ന സീറ്റിന്റെ മധ്യത്തിലിരുന്ന് ഒരു കൈ കൊണ്ട് യുവതിയെ ഉരസുകയും പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ കോഴിക്കോട് ചേവായൂർ സ്വദേശി സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി ബസിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. ബസ് ജീവനക്കാരാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nudityExhibitionism
News Summary - Youth arrested for flashing nudity on a woman in bus
Next Story