Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ട്ടി​ലി​രു​ന്ന്...

വീ​ട്ടി​ലി​രു​ന്ന് പ​ണമുണ്ടാ​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ പ​ണം ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
പ്ര​വീ​ൺ​കു​മാ​ർ
cancel
camera_alt

പ്ര​വീ​ൺ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വീ​ട്ടി​ലി​രു​ന്ന് പ​ണം ഉ​ണ്ടാ​ക്കാം എ​ന്നു​പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ. ചെ​ന്നൈ ഐ.​എ​ഫ്.​സി ഫോ​ർ​ത്ത് സ്​​ട്രീ​റ്റ് വെ​സ്​​റ്റ് കോ​ള​നി 144/2 ൽ ​ദ​ർ​ലാ പ്ര​വീ​ൺ​കു​മാ​ർ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. പു​ത്തൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്ന്​ 34,00,376 രൂ​പ ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത പ്ര​തി​യെ കൊ​ല്ലം സൈ​ബ​ർ പൊ​ലീ​സ്​ ആ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വി​നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വീ​ട്ടി​ലി​രു​ന്ന് പ​ണം ഉ​ണ്ടാ​ക്കാം എ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ്​ പ​ണം വാ​ങ്ങി​യ​ത്.

സ​മാ​ന കേ​സി​ൽ ഇ​യാ​ൾ ചെ​ന്നൈ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ്. ആ ​കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​യെ കൊ​ല്ലം റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ശി​വ​പ്ര​കാ​ശ് ടി.​എ​സ്, എ​സ്.​ഐ പ്ര​സ​ന്ന​കു​മാ​ർ, എ.​എ​സ്.​ഐ ലി​ജു​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ര​ജി​ത് ബാ​ല​കൃ​ഷ്​​ണ​ൻ, സൈ​റ​സ്​ ജോ​ബ്, ര​ജി​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsExtorting Money
News Summary - Youth arrested for extorting money by believing that they can make money from home
Next Story