ഓൺലൈൻ റമ്മി കളിക്കാൻ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് പിടിയിൽ
text_fieldsഅഞ്ചൽ: റോഡരികിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. വാളകം അമ്പലക്കര നെല്ലിമുകൾ വീട്ടിൽ അനീഷ് (23) ആണ് പിടിയിലായത്.
വ്യാഴാഴ്ച പകൽ രണ്ടോടെ പനച്ചവിള - തടിക്കാട് പാതയിൽ വൃന്ദാവനം മുക്കിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ രണ്ട് പവൻ മാലയാണ് അനീഷ് കവർന്നത്. കാറിലെത്തിയ അനീഷ് വീട്ടമ്മയോട് മറ്റൊരാളുടെ വിലാസം ചോദിച്ച് അടുത്തെത്തിയ ശേഷം മാല പൊട്ടിച്ചെടുക്കുകയും കാത്തി കാട്ടി ഭീഷണിപ്പെടുത്തി കടന്നുകളയുകയുമായിരുന്നു
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതി സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. അന്വേഷണത്തിൽ കാർ അസുരമംഗലം സ്വദേശിയുടേതാണെന്നും വർഷങ്ങൾക്ക് മുമ്പ് പുനലൂരിലുള്ള മറ്റൊരാൾക്ക് വിറ്റതാണെന്നും കണ്ടെത്തി. പുനലൂരിൽ നടത്തിയ അന്വേഷണത്തിൽ കാർ അനീഷ് വാടകക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തുകയയായിരുന്നു. അനീഷിനെ അമ്പലക്കര മത്തായി മുക്കിലുള്ള വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഓൺലൈൻ റമ്മി കളിക്കുന്നതിനുള്ള പണത്തിന് വേണ്ടിയാണ് മാല പിടിച്ചുപറിച്ചതെന്ന് പ്രതി പറഞ്ഞതായും കൊട്ടാരക്കരയിലെ ജ്വല്ലറിയിൽ പണയം വെച്ചതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

