Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപാനത്തിനി​​ടെ...

മദ്യപാനത്തിനി​​ടെ തർക്കം: യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് ​കൊന്നു; പുറത്തറിഞ്ഞത് രാവിലെ അമ്മ മൃതദേഹം കണ്ടപ്പോൾ

text_fields
bookmark_border
മദ്യപാനത്തിനി​​ടെ തർക്കം: യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് ​കൊന്നു; പുറത്തറിഞ്ഞത് രാവിലെ അമ്മ മൃതദേഹം കണ്ടപ്പോൾ
cancel
camera_alt

ജോബിൻ ജോൺസൺ

റാന്നി: വീട്ടിനുള്ളിൽ ഒരുമിച്ച് മദ്യപിക്കുന്നതിനി​​ടെ തർക്കംമൂത്ത് യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് ​കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടുപേരെ റാന്നി പൊലീസ് അറസ്റ്റു ചെയ്തു. റാന്നി മോതിരവയൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ ജോൺസന്റെ മകൻ ജോബിൻ ജോൺസൺ (28) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജോജോ, സുഹൃത്ത് പൊന്നു എന്ന് വിളിക്കുന്ന സുധീഷ് എന്നിവർ അറസ്റ്റിലായി.

ഞായറാഴ്ച രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകളുണ്ട്. തലയിൽ മുറിവേൽക്കുകയും ചെയ്തു. സഹോദരന്റെ വീട്ടിലായിരുന്ന അമ്മ രാവിലെ വീട്ടിലെത്തിയപ്പോഴാണ് ജോബിനെ മരിച്ചനിലയിൽ വീട്ടിലെ ഹാളിൽ കാണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഒരുമിച്ചിരുന്ന് മദ്യപിച്ച സഹോദരൻ ജോജോ, സുഹൃത്ത് സുധീഷ് എന്നിവരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവരും മർദ്ദിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതിനെതുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

റാന്നി ഡിവൈ.എസ്.പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ പി.എസ്. വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ . ജോസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്.ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, എ.എസ്.ഐമാരായ അനിൽ, കൃഷ്ണൻകുട്ടി, കൃഷ്ണകുമാർ, എസ്.സി.പി.ഓ ബിജുമാത്യു, സി.പി.ഓമാരായ സുമിൽ ഷിന്റോ, അജാസ്, സോജു, ലിജു, ആൽവിൻ ജോസഫ്, ജിനു, വിനീത്, രെഞ്ചു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - Youth and his friend arrested for elder brother’s murder
Next Story