Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടിൽ വീണ്​ അമ്മയും...

തോട്ടിൽ വീണ്​ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു 

text_fields
bookmark_border
death.jpg
cancel
camera_altRepresentative Image

കടുത്തുരുത്തി: മാതൃദിനത്തിൽ നാടിനെ നടുക്കി അമ്മയുടെയും കുഞ്ഞി​​െൻറയും  മുങ്ങിമരണം. തോട്ടിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദാരുണസംഭവം.​ കോതനല്ലൂർ കുഴികണ്ടത്തിൽ അനീഷി​​െൻറ ഭാര്യ ഓബി അനീഷ് (30), മകൻ അദ്വൈത് (രണ്ടര) എന്നിവരാണ് മരിച്ചത്. ഞായറാഴ്​ച ഉച്ച​ക്ക്​ 12.30 ഓടെ വീടിന് സമീപത്തുകൂടി ഒഴുകുന്ന കുഴിയാഞ്ചാൽ തോട്ടിലാണ് അപകടമുണ്ടായത്.

 12 ഓടെ ഇരുവരും തോടിന് സമീപം നിൽക്കുന്നതായി അയൽവാസി കണ്ടിരുന്നു. പിന്നീട് 3.15 ഓടെ മീൻ പിടിക്കാനെത്തിയ ആളാണ് ഓബിയുടെ മൃതദേഹം കാണുന്നത്. ഇയാൾ അയൽവാസികളെ വിവരം അറിയിച്ചതിനെത്തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ്​ കുഞ്ഞി​െൻറ മൃതദേഹവും കണ്ടെത്തിയത്. അനീഷ് രാവിലെ പണിക്ക്​ പോയിരുന്നു. മൂത്തമകൻ ആദിത്യൻ കല്ലറയിൽ ഓബിയുടെ വീട്ടിലായിരുന്നു. 

വീടിന്​ സമീപം  കുളിക്കുകയായിരുന്ന ഓബി കുഞ്ഞ് തോട്ടിൽ വീഴുന്നത് കണ്ട് രക്ഷിക്കാനായി തോട്ടിൽ ചാടിയതാകാമെന്ന്​ കടുത്തുരുത്തി പൊലീസ്​ പറഞ്ഞു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്​കാരം തിങ്കളാഴ്​ച നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamsuicidedeath newsKerala News
News Summary - young women and baby died in kottayam
Next Story