ജോലിക്ക് പോകവെ യുവതിയെ വെട്ടിക്കൊന്നു; ഭർത്താവ് ഒളിവിൽ
text_fieldsചിറ്റൂർ: ജോലിക്ക് പോകവെ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളി പഞ്ചായത്ത് കമ്പിളിച്ചുങ്കം മാണിക്കത്തകളം സ്വദേശിനി ഊർമ്മിളക്കാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ ഏഴിന് വാളയാർ ബീർ കമ്പനിയിൽ ജോലിക്ക് പോകുന്നതിനായി കമ്പിളിച്ചുങ്കം ബസ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
ക്രൂരകൃത്യത്തിനു പിന്നിൽ യുവതിയുടെ ഭർത്താവാണെന്നാണ് പൊലീസ് നിഗമനം. ഇയാൾ ഒളിവിലാണ്.
33 കാരിയായ ഊർമ്മിള കുടുംബവഴക്കിനെ തുടർന്ന് ഒന്നര വർഷമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. കഴിഞ്ഞ മെയിൽ ഊർമ്മിളയെ ഭർത്താവ് സജിഷ് (കുട്ടൻ) വീട്ടിൽ കയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ സജീഷിന് വേണ്ടി അന്വേഷണം ആരംഭിച്ചു. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാതാവ്: ഉഷ. മക്കൾ: അതുല്യ, ജിതുല്യ. സഹോദരങ്ങൾ: ഉമേഷ്, വിമേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

