Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.സി.സിയിലെ ലിഫ്റ്റ്...

ആർ.സി.സിയിലെ ലിഫ്റ്റ് തകർന്ന് പരിക്കേറ്റ യുവതി മരിച്ചു

text_fields
bookmark_border
nadeera 17621
cancel

തി​രു​വ​ന​ന്ത​പു​രം: റീ​ജ​ന​ൽ കാ​ൻ​സ​ർ സെൻറ​റി​ൽ ലി​ഫ്റ്റ് ത​ക​ർ​ന്നു​വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം പ​ത്ത​നാ​പു​രം മു​ണ്ട​യം സ്വ​ദേ​ശി ന​ദീ​റ​ (22) മ​രി​ച്ച​ു. മേ​യ് 15നാ​യി​രു​ന്നു അ​പ​ക​ടം. ചി​കി​ത്സ​യി​ലു​ള്ള മാ​താ​വി​നെ കാ​ണാ​ൻ ആ​ർ.​സി.​സി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തു​റ​ന്നി​ട്ടി​രു​ന്ന ലി​ഫ്റ്റി​െൻറ ചേം​ബ​റി​ൽ പ്ര​വേ​ശി​ച്ച ന​ദീ​റ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​യെ​ല്ലി​നും ക​ഴു​ത്തി​നും ത​ല​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ന്യൂ​റോ​ള​ജി വി​ഭാ​ഗം തീ​വ്ര​പ​രി​ച​ര​ണ യൂ​നി​റ്റി​ൽ ചി​കി​ത്സ​യി​ൽ തു​ട​ര​വെ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ്​ മ​രി​ച്ച​ത്.

ആ​ർ.​സി.​സി​യി​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ലി​ഫ്റ്റ് തു​റ​ന്നി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ആ​ർ.​സി.​സി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നെ അ​ധി​കൃ​ത​ർ ജോ​ലി​യി​ൽ​നി​ന്ന്​​ പു​റ​ത്താ​ക്കി​യി​രു​ന്നു.

ആ​ർ.​സി.​സി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ന​ദീ​റ​യു​ടെ സ​ഹോ​ദ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ഇ​വ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വ​നി​ത ക​മീ​ഷ​ൻ ആ​ർ.​സി.​സി അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​. ന​ദീ​റ​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadeerarcclift crash
News Summary - Young woman dies after RCC lift crash
Next Story