തുമ്പച്ചെടി തോരൻ കഴിച്ചതോടെ അസ്വസ്ഥത; യുവതി മരിച്ചു
text_fieldsചേർത്തല: തുമ്പച്ചെടി തോരൻ വെച്ചു കഴിച്ച യുവതി മരിച്ചു. ചേർത്തല എക്സ്റേ കവലക്കുസമീപം ദേവീ നിവാസിൽ നാരായണന്‍റെ ഭാര്യ ജെ. ഇന്ദുവാണ് (42) മരിച്ചത്. യൂനിയൻ ബാങ്ക് റിട്ട. മാനേജർ ജയാനന്ദന്‍റെയും ഭാര്യ മീരാഭായിയുടെയും മകളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഔഷധച്ചെടിയെന്ന് കരുതി തുമ്പച്ചെടി ഉപയോഗിച്ച് തയാറാക്കിയ തോരൻ കഴിച്ചത്. തുടർന്നാണ് അസ്വസ്ഥത ഉണ്ടായതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ച മൂന്നിന് ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ആറരയോടെ മരിച്ചു.
തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരികാസ്വാസ്ഥ്യമുണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

