Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കൈ​ക്കു​ഞ്ഞ​ട​ക്ക​മു​ള്ള മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച​തി​ന്​ യു​വ​തി​ കാ​മു​ക​നോടൊപ്പം അ​റ​സ്റ്റി​ൽ

text_fields
bookmark_border
കൈ​ക്കു​ഞ്ഞ​ട​ക്ക​മു​ള്ള മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച​തി​ന്​ യു​വ​തി​ കാ​മു​ക​നോടൊപ്പം അ​റ​സ്റ്റി​ൽ
cancel
Listen to this Article

നെ​ടു​മ​ങ്ങാ​ട്: കൈ​ക്കു​ഞ്ഞ​ട​ക്ക​മു​ള്ള ര​ണ്ടു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്​ പോ​യ​തി​ന്​ യു​വ​തി അ​റ​സ്റ്റി​ലാ​യി. നെ​ടു​മ​ങ്ങാ​ട് അ​ര​ശു​പ​റ​മ്പ് പാ​പ്പ​കോ​ണ​ത്തു വീ​ട്ടി​ൽ​നി​ന്നും നെ​ടു​മ​ങ്ങാ​ട് അ​ര​ശു​പ​റ​മ്പ് തോ​ട്ടു​മു​ക്ക് പ​ണ​യി​ൽ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​സ​ക്കി അ​മ്മാ​ളാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് തൂ​ത്തൂ​ക്കു​ടി ശ​ങ്ക​ര​പ്പേ​രി പ​ണ്ടാ​രം​പെ​ട്ടി 3/191/3-ൽ ​താ​മ​സി​ക്കു​ന്ന അ​ശോ​ക് കു​മാ​റി​നെ (32) പ്രേ​ര​ണ​ക്കു​റ്റ​ത്തി​നും​ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ശോ​ക്​ കു​മാ​റും വി​വാ​ഹി​ത​നും ര​ണ്ടു​ മ​ക്ക​ളു​ള്ള​യാ​ളു​മാ​ണ്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി എം.​കെ. സു​ൽ​ഫി​ക്ക​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സൂ​ര്യ, എ.​എ​സ്.​ഐ. നൂ​റു​ൽ ഹ​സ​ൻ, പൊ​ലീ​സു​കാ​രാ​യ പ്ര​സാ​ദ്, ബാ​ദു​ഷ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young woman arrested for abandoning her children
Next Story