Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്മസ് ആഘോഷത്തിനിടെ യുവാക്കൾ പരസ്പരം ഏറ്റുമുട്ടി; 12 പേർ അറസ്റ്റിൽ

text_fields
bookmark_border
ക്രിസ്മസ് ആഘോഷത്തിനിടെ യുവാക്കൾ പരസ്പരം ഏറ്റുമുട്ടി; 12 പേർ അറസ്റ്റിൽ
cancel

കിളിമാനൂർ: ക്രിസ്മസ് ആഘോഷ ത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി വീട്ടമ്മയടക്കം നിരവധി പേർക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിൽ.

വെള്ളല്ലൂർ ഊന്നൻക്കല്ല് സ്വദേശി അഫ്സൽ(19), കിളിമാനൂർ സ്വദേശി സൂരജ് ( 22), വെള്ളല്ലൂർ മാടപ്പാട് സ്വദേശി അഭിറാം (19), പഴയകുന്നുമ്മേൽ പുതിയകാവ് സ്വദേശി നജീബ് (22), പോങ്ങനാട് ആലത്തുകാവ് സ്വദേശി സജീഷ് (26), സൂരജ് (41), ലാലു (41), അഭിമന്യു (25), ശ്യാം (26), ലല്ലു എന്ന ആകാശ് (28), അരുൺ (20), വിഷ്ണു (30) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വെള്ളല്ലൂർ ഊന്നംകല്ല് വിശ്വംഭരനഗർ സ്വദേശിയായ അഫ്സലും കൂ ട്ടുകാരും വീട്ടിൽ ശനിയാഴ്ച രാത്രിയിൽ ക്രിസ്തുമസ് ആഘോഷം നടത്തുകയായിരുന്നു. ഈ സമയം വിഷ്ണു, നിധീഷ് എന്നിവർ ബൈക്കിൽ ഇതുവഴി പോയി. ഒരുവർഷം മുമ്പ് അഫ്സലിന്റെ സുഹൃ ത്ത് സൂരജിനെ ഇവർ ദേഹോപദ്രവം ഏൽപ്പിച്ചതിലുളള മുൻവിരോധത്താൽ അഫ്സലും കൂട്ടുകാരും ഇരുവരെയും തടഞ്ഞ് നിർത്തി. തുടർന്ന് വിഷ്ണുവി നെ മാരകമായി മർദ്ദിച്ചു. സംഭവമറിഞ്ഞ് ആദ്യം വിഷ്ണുവിൻ്റെയും തുടർന്ന് അഫ്സലിൻ്റെയും കൂട്ടുകാർ സംഘടിച്ചെത്തി. അഫ്സലിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ വിഷ്ണുവിൻ്റെ കൂട്ടുകാർ അഫ്സലിനെയും മാതാവിനെയും കൂട്ടുകാരെയും മാരകമായി മർദിച്ചു. സ്ഥലത്തെത്തിയ നഗരൂർ പോലീസ് ഇരുകൂട്ടരുടെയും പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയായുമായിരുന്നു. രാത്രിയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - clash, Christmas celebration
Next Story