Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലശ്ശേരിയിൽ...

തലശ്ശേരിയിൽ സ്ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൈപ്പത്തികൾ അറ്റു

text_fields
bookmark_border
തലശ്ശേരിയിൽ സ്ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൈപ്പത്തികൾ അറ്റു
cancel

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്ഫോടനത്തിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാൾക്കാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്.

ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീൽ ബോംബിന്‍റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.

പരിക്കേറ്റ വിഷ്ണുവിനെ ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
TAGS:blastthalassery
News Summary - young manss hand palms cut off in blast Thalassery
Next Story