ബൈക്കിൽ കാറിടിച്ച് യുവാവിെൻറ മരണം: പ്രതി അറസ്റ്റിൽ
text_fieldsവാഴക്കാട്: ബൈക്കിൽ കാറിടിച്ച് അയൽവാസി കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. വാഴക്കാട് തിരുവാളൂർ ചീനക്കുഴി അബ്ദുൽ ഖാദറിനെയാണ് (42) മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബർ രണ്ടിന് രാവിലെ വാഴക്കാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് ബൈക്കിൽ കാറിടിച്ച് തിരുവാലൂർ എടത്തൊടിക ആശിഫ് കൊല്ലപ്പെട്ടത്. ആശിഫിെൻറ സുഹൃത്ത് മുബഷിറിനെ ലക്ഷ്യമിട്ടുള്ള അപകടമായിരുന്നെന്ന് പറയപ്പെടുന്നു.
അയൽവാസിയായ മുഹമ്മദ് കുട്ടിക്കെതിരെ സാക്ഷി പറഞ്ഞതിെൻറ വിരോധത്താൽ 2018 ജനുവരിയിൽ ഇയാളുടെ മകൻ മുബഷിർ, അബ്ദുൽ ഖാദറിെൻറ കൈ ഒടിച്ചതിന് വാഴക്കാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇതിനുശേഷം മുബഷിർ വിദേശത്തേക്ക് പോയി. ദിവസങ്ങൾ മുമ്പാണ് തിരിച്ചെത്തിയത്. ഒക്ടോബർ രണ്ടിന് രാവിെല ആശിഫ് ഓടിച്ച ബൈക്കിന് പിറകിൽ മുബഷിർ കയറുന്നത് കണ്ട ഖാദർ കാറുമായി പിന്തുടരുകയായിരുന്നു. പാലക്കാട്ടുനിന്ന് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ബുധനാഴ്ച രാത്രിയാണ് ഖാദറിനെ പിടികൂടിയത്.
മലപ്പുറം പൊലീസ് ക്ലബിൽ ചോദ്യം ചെയ്ത ശേഷം വ്യാഴാഴ്ച ഉച്ചയോടെ തെളിവെടുപ്പിനായി വാഴക്കാട്ട് എത്തിച്ചു. കോടതിയിൽ ഹാജരാക്കി.
കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ, വാഴക്കാട് എസ്.ഐ വിജയരാജൻ, സത്യനാഥൻ മനാട്ട്, അബ്ദുൽ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലിം, അയ്യപ്പൻ, സുബ്രഹ്മണ്യൻ, രതീഷ്, ശ്രീജിത്ത്, അജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
