വൃക്കരോഗിയായ യുവാവ് സഹായം തേടുന്നു
text_fieldsഹാഷിം
കൊല്ലം: വൃക്കരോഗിയായ യുവാവ് ചികിത്സാസഹായം തേടുന്നു. കരുനാഗപ്പള്ളി ആലുംകടവ് കുന്നേൽ കിഴക്കതിൽവീട്ടിൽ പരേതനായ സുബൈർ കുട്ടിയുടെയും ഷക്കീലാബീവിയുടെയും മകൻ എസ്. ഹാഷിം (36) ആണ് ദുരവസ്ഥയിലുള്ളത്.
നിർധന കുടുംബാംഗമായ ഇദ്ദേഹത്തിന്റെ വൃക്കകൾ പാരാതൈറോയ്ഡ് ഗ്രന്ഥിക്കും തൈറോയ്ഡ് വീക്കത്തിനുമുള്ള ശസ്ത്രക്രിയകളെത്തുടർന്ന് കടുത്ത പ്രമേഹം ബാധിച്ച് തകരാറിലാകുകയായിരുന്നു. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഹാഷിം സ്വകാര്യ പരിശീലനസ്ഥാപനങ്ങളിൽ അധ്യാപകനായും ഒഴിവുസമയങ്ങളിൽ ഡ്രൈവിങ് ഉൾെപ്പടെ തൊഴിലുകൾ ചെയ്തുമാണ് വീട് പുലർത്തിയിരുന്നത്. വിദേശജോലിക്ക് തയാറെടുക്കുന്നതിനിടയിലാണ് രോഗഗ്രസ്തനായത്. എല്ലാ ദിവസവും ഡയാലിസിസ് വേണ്ടിവരുന്ന ഇദ്ദേഹം നിലവിൽ എറണാകുളം ലേക് ഷോർ ആശുപത്രി നെഫ്രോളജി തീവ്രപരിചരണ വിഭാഗത്തിലാണ്. എത്രയും വേഗം വൃക്കമാറ്റിവെച്ചാലേ ജീവൻ രക്ഷിക്കാനാകൂവെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ദാതാക്കളാകാൻ തയാറായ 14 പേരെ ക്രോസ് മാച്ച് ചെയ്തെങ്കിലും ഒന്നും യോജിച്ചില്ല. ഇതിനുവേണ്ടി തന്നെ ലക്ഷങ്ങൾ ചെലവായി. താമസിക്കുന്ന വീടും സ്ഥലവും പണയം വെച്ചാണ് ഇതുവരെ ചികിത്സിച്ചത്. ഇതിനിടെ, പിത്താശയം നീക്കുകയും ആമാശയത്തിന്റെ തകരാറിനുള്ള ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.
ഇദ്ദേഹത്തിനും വൃദ്ധമാതാവിനും ദുരിതാവസ്ഥ തരണം ചെയ്യാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. ചികിത്സക്ക് 40-50 ലക്ഷം രൂപ ആവശ്യമുണ്ട്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സഹായനിധി രൂപവത്കരിച്ച് ആലുംകടവ് വാർഡ് കൗൺസിലർ സലിം കുമാറിന്റെയും ഹാഷിമിന്റെയും പേരിൽ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ആലുംകടവ് ബ്രാഞ്ചിൽ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/C No: 034522010001090, IFSC: UBIN0903451. ഹാഷിമിന്റെ ഫോൺ: +919847231563, +919995061563.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

