Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണം നല്‍കാന്‍...

പണം നല്‍കാന്‍ വിസമ്മതിച്ചതിന് പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച യുവാവ് തൂങ്ങിമരിച്ചു

text_fields
bookmark_border
പണം നല്‍കാന്‍ വിസമ്മതിച്ചതിന് പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച യുവാവ് തൂങ്ങിമരിച്ചു
cancel
Listen to this Article

പാലേരി (കോഴി​ക്കോട്): പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തി​കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കർ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ്: ജമീല. സഹോദരങ്ങൾ: ജംഷീറ (കിഴക്കൻ പേരാമ്പ്ര), ജസ്‌ല (ആവള). കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
News Summary - young man who stabbed his father hangs himself at Paleri
Next Story