ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച യുവാവ് പുഴയിൽ മുങ്ങിമരിച്ചു
text_fieldsകൃഷ്ണൻ
ചാലക്കുടി: പുഴയിൽ ഒഴുക്കിൽപെട്ട ബന്ധുവിന്റെ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ ജോഷിയുടെ മകൻ കൃഷ്ണനാണ് (30) മരിച്ചത്. ചാലക്കുടിപ്പുഴയിൽ ആറങ്ങാലിക്കടവിൽ ഞായറാഴ്ച രാവിലെയാണ് അപകടം.
കൃഷ്ണനും ബന്ധുക്കളും അവധിദിവസങ്ങളിൽ ചിലപ്പോഴെല്ലാം ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസവും കൃഷ്ണനോടൊപ്പം ആറുപേരടങ്ങുന്ന സംഘം ആറങ്ങാലി മണപ്പുറത്ത് എത്തിയിരുന്നു. ഇവരിൽ ചിലർ കുട്ടികളെ നോക്കാൻ കൃഷ്ണനെ ഏൽപിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തിൽപെടുകയായിരുന്നു. ഉടൻ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണൻ പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കൾ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: മിനി. സഹോദരൻ: അഖിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

