ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന യുവാവ് അറസ്റ്റിൽ
text_fieldsതിരുവല്ല: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജു (22) ആണ് അറസ്റ്റിലായത്.
ഒരു വർഷം മുമ്പാണ് കല്ലിശ്ശേരി തൈമറവുങ്കര സ്വദേശിനിയായ യുവതിയെ വിഷ്ണു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്തർക്കമുണ്ടാകുകയും വിഷ്ണു യുവതിയുടെ വയറ്റിൽ തൊഴിക്കുകയായിരുന്നു.
ശനിയാഴ്ച യുവതിയുടെ വീട്ടുകാർ എത്തി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ പുളിക്കീഴ് പൊലീസ് പിടികൂടുകയായിരുന്നു.
ശസ്ത്രക്രിയക്ക് വിധേയയായ യുവതി, അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

