Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ നിന്നെത്തി ഒന്നര മാസമായി കാണാതായ യുവാവ് തിരിച്ചെത്തി
text_fieldsbookmark_border
നാദാപുരം: ഒന്നര മാസമായി കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയ യുവാവ് തിരിച്ചെത്തി. കോഴിക്കോട് വളയം വാതുക്കൽ പറമ്പത്ത് റിജേഷ് (26) ആണ് തിങ്കളാഴ്ച നാട്ടിൽ തിരിച്ചെത്തിയത്. കല്ലാച്ചി കോടതിയിൽ കീഴടങ്ങിയ യുവാവിനെ കോടതി നിർദേശിച്ചതനുസരിച്ച് വളയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബംഗളൂരുവിൽ സഹോദരിയുടെ കൂടെ കഴിയുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ജൂൺ 16ന് ഖത്തറിൽനിന്നും നാട്ടിലേക്ക് തിരിച്ച ഇയാളെ കാണാനില്ലെന്നായിരുന്നു പരാതി. ഗൾഫിൽനിന്ന് കൊടുത്തയച്ച സാധനം അന്വേഷിച്ച് അജ്ഞാതർ വീട്ടിൽ എത്തിയതിനാൽ കാണാതാകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സംശയം ഉയർന്നിരുന്നു.
Next Story

