Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ് ആർ.ടി.സി ബസിൽ...

കെ.എസ് ആർ.ടി.സി ബസിൽ നഗ്​നത പ്രദർശനം നടത്തിയ യുവാവ്​ പിടിയിൽ

text_fields
bookmark_border
missing case-inspection
cancel

ചെറുതോണി: എറണാകുളം-കുമളി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും നഗ്​നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടകര സ്വദേശി സിജുവാണ്​ (38)​ പിടിയിലായത്. കോഴിക്കോട്ട്​ ജോലി ചെയ്യുന്ന യുവതി ഇടുക്കിയിലേക്കുള്ള മടക്കയാത്രയിലാണ് എറണാകുളം-കുമളി കെ.എസ് ആർ.ടി.സി ബസിൽ കയറിയത്.

നേര്യമംഗലത്തെത്തിയപ്പോൾ യുവതിയുടെ സീറ്റിൽ യുവതിയോടൊപ്പം ഇരിപ്പുറപ്പിച്ച പ്രതി പലതവണ ശരീരത്ത് സ്പർശിക്കുകയും പിന്നീട് നഗ്​നത പ്രദർശനം നടത്തുകയും ചെയ്തു.

പാണ്ടിപ്പാറക്കടുത്ത് ഈട്ടിക്കവലയിലെത്തിയപ്പോൾ യുവതി ബഹളം വെക്കുകയും കണ്ടക്ടറെ വിവരമറിയിക്കുകയുമായിരുന്നു. ബസ് തങ്കമണി സ്റ്റേഷന് മുന്നിൽ നിർത്തി പ്രതിയെ പൊലീസിൽ ഏൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Young man who exhibited nudity in KS RTC bus arrested
Next Story