സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
text_fieldsആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തിൽ വീട്ടിൽ നവാസിന്റെ മകൻ ബിലാൽ എന്ന് വിളിക്കുന്ന നിസാമുദ്ദീൻ (24)നെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ആലുവ മണപ്പുറം കടവിലായിരുന്നു സംഭവം.
ആലുവ സ്വദേശിയായ സുഹൃത്ത് പ്രജീഷിനൊപ്പമാണ് ഇയാൾ മണപ്പുറത്തെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവതികളും ഉണ്ടായിരുന്നു. യുവതികൾ കരയിലിരുന്നപ്പോൾ ബിലാലും പ്രജീഷും കുളിക്കാനിറങ്ങി. ഇതിനിടയിൽ ബിലാൽ മറുകരയിലക്ക് നീന്തിയപ്പോൾ മധ്യഭാഗത്ത് വച്ച് അവശനായി മുങ്ങിപ്പോകുകയായിരുന്നുവെന്ന് പറയുന്നു.
വൈകീട്ട് വരെ ആലുവ അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെരിയാറിൽ അടിയൊഴുക്ക് കൂടുതലാണെന്ന് മുങ്ങൽ വിദഗ്ധർ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

